മസ്കറ്റ് : ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് ഇന്ത്യ, ഏഷ്യ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റി മസ്കറ്റിലെ പൊതു പ്രവർത്തകനും മദ്രസ്സ അധ്യാപകനുമായ അബ്ദുൽ ഖാദർ മൗലവിക്ക് ഓണററിഡോക്ടറേറ്റ് നൽകി ആദരിച്ചു. മബേല കെഎംസിസി ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി മദ്രസ്സ വൈസ് പ്രിൻസിപ്പാളും മുസന്ന കെഎംസിസി മിസ്ബാഹുൽ അനാം മദ്റസ സദർ മുഅല്ലിമുമാണ് അബ്ദുൽ ഖാദർ മൗലവി പൊഴുതന.മത പ്രബോധന രംഗത്തും, പൊതു രംഗത്തും നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയത്. മബേല ശിഹാബ് തങ്ങൾ സ്മാരക മദ്രസ്സയിൽ വച്ച് നടന്ന ചടങ്ങിൽ ജമാഅത് കൌൺസിൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ഷാജി തോട്ടിൻകര സർട്ടിഫിക്കറ്റ് കൈമാറി. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം യോഗം ഉൽഘാടനം ചെയ്തു. പ്രശസ്തി പത്രവും അദ്ദേഹം കൈമാറി. മദ്രസ്സ മാനേജ്മെന്റ് മബേല കെഎംസിസി ക്കു വേണ്ടി ഇസ്മായിൽ പുന്നോൽ ഉപഹാരം നൽകി. മദ്രസ മാനേജ്മെന്റ് ജനറൽ സെക്രട്ടറി അഷറഫ് പോയിക്കര, സദർ മുഅല്ലിം മുസ്ഥഫ റഹ്മാനി, ശാക്കിർ ഫൈസി തലപ്പുഴ ,സയ്യിദ് മുബശ്ശിർ തങ്ങൾ, അറഫാത്, യഅ്ഖൂബ് തിരൂർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഖാദർ മൗലവിക്ക് ഓണററി ഡോക്ടറേറ്റ്