നിസ്വ : നിസ്വ കെഎംസിസി കമ്മിറ്റി എല്ലാ വർഷവും റമദാനിൽ നടത്തി വരാറുള്ള ഇഫ്താർ സംഗമം ഈ വർഷം ജന പങ്കാളിത്തം കൊണ്ട് ചരിത്രമായി മാറി ഏകദേശ 1500 ആളുകൾ പങ്കെടുത്ത ഇഫ്താർ മീറ്റിൽ നിസ്വയിലെ മത രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ വിവിധ നേതാക്കൾ പങ്കെടുത്തപ്പോൾ നിസ്വ കണ്ട ഏറ്റവും വലിയ ജനകീയ ഇഫ്താർ ആയി സംഗമം മാറി . ഇഫ്താർ കമ്മിറ്റി ചെയർമാൻ റഷീദ് ഹാജി, കൺവീനർ അമീർ വിവി നിസ്വ കെഎംസിസി പ്രസിഡന്റ് ഹാരിസ് നിലംബൂർ, സെക്രട്ടറി അബ്ദുൽ ഹഖ്, വളണ്ടിയർ ക്യാപ്റ്റൻ സിയാദ് കർഷ, കേന്ദ്ര കമ്മിറ്റി പ്രേധിനിധി നൗഷാദ് കാക്കേരി, അബ്ദുൽ ഖാദർ, റഹൂഫ്, ഷാഹിർ, റഫീഖ്, നാസർ കെഎംസിസി വർക്കിംഗ് കമ്മിറ്റി മെമ്പർമാർ തുടങ്ങിവർ നേതൃത്വം നൽകി..അനസ് ഉസ്താദ് റമദാൻ സന്ദേശം നൽകി സംസാരിച്ചു.പരിപാടിയുടെ വിജയത്തിന് 30 അംഗ വളണ്ടിയർമാരും 51 അംഗ സ്വാഗത കമ്മിറ്റിയും രൂപീകരിച്ചിരുന്നു..