“അസ്ഥിരമായ കാലാവസ്ഥ” കാരണം അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്കൂളുകളും 2024 മാർച്ച് 10 ഞായറാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
“ബാക്കി ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റുകൾ കാലാവസ്ഥാ സാഹചര്യത്തിലെ സംഭവവികാസങ്ങൾ വിലയിരുത്തുകയും പിന്തുടരുകയും ചെയ്ത് അവരുടെ അഫിലിയേറ്റഡ് സ്കൂളുകൾ സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും ,” പ്രസ്താവന കൂട്ടിച്ചേർത്തു.