മസ്കറ്റ്: എസ്.എസ്.എൽ.സി കഴിഞ്ഞ പെൺകുട്ടികൾക്കായി വടകര-ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് പ്രദേശത്ത് മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായ നഫീസത്തുൽ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ടിന് ഒമാനിൽ ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു. ആഴത്തിലുള്ള മതബോധവും അത്രതന്നെ പൊതുബോധവും ഉള്ള മാതൃകാ വനിതകളുടെ നിർമിതിയാണ് മിസിരിയ ലക്ഷ്യമിടുന്നത്. മിസിരിയ ഗൾഫ് ഈത്തപ്പഴം ചലഞ്ചിനായി ഒമാനിൽ എത്തിയ സെക്രട്ടറി മുഹമ്മദ് അലി എം.കെയ്ക്കുള്ള യാത്രയയപ്പ് യോഗം സീബ് കെ.എം.സി.സി പ്രസിഡണ്ട് എം.ടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. സുലൈമാൻ പുളിക്കണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ഒമാൻ ചാപ്റ്റർ കമ്മിറ്റിക്ക് രൂപം നൽകി. രക്ഷാധികാരികൾ:
മുനീർ ടി എൻ
എം ടി അബൂബക്കർ
കുഞ്ഞമ്മദ് തറവട്ടത്ത്
അബൂബക്കർ ഹാജി വേളം
ഹമീദ് കുറ്റ്യാടി
പ്രസിഡണ്ട്:
സുലൈമാൻ പുളിക്കണ്ടി കടമേരി
വൈസ് പ്രസിഡണ്ടുമാർ:
1. മുനീർ തങ്ങൾ നാദാപുരം
2. അബ്ദുല്ലത്തീഫ് കടമേരി
3. നൗഷാദ് എടവലത്ത് കണ്ടി വിലാതപുരം
4. സലീം കുന്നുമ്മൽ
ജനറൽ സെക്രട്ടറി:
നൗഫൽ കെ പി
ജോയിൻ സെക്രട്ടറിമാർ:
1. നാസർ എം എൻ
2. നാസർ കണ്ടിയിൽ
3. സലീത്ത് സോഹാർ
4. ജംഷി ടി എൻ
ട്രഷറർ:
അബ്ദുസമദ് അരിയാവുള്ളതിൽ മംഗലാട്

ഒമാനിലെ സലാലയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ (പ്രസിഡൻറ്), ജമാൽ കെ.സി അരൂർ (ജനറൽ സെക്രട്ടറി) റാഷിദ് മണിയോത്ത് എളയടം (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ ഒരു അഡ്ഹോക്ക് സമിതിക്ക് രൂപം നൽകി.
നൗഷാദ് എടവലത്ത് കണ്ടി, അബ്ദുല്ലത്തീഫ് കടമേരി, നാസർ എം എൻ, നൗഫൽ കെ പി സംസാരിച്ചു. നാസർ കണ്ടിയിൽ സ്വാഗതവും മുഹമ്മദലി എം കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *