ഇബ്ര:  ഒമാനിൽ ഒഴുക്കിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു.  ആലപ്പുഴ അരൂക്കുറ്റി  സ്വദേശി നടുവത്ത് നഗർ, തറാത്തോട്ടത്ത് അബ്ദുൽ വാഹിദ് ആണ് മരിച്ചത്.  28 വയസായിരുന്നു.   ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ  വാദി മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.  ബർക്കയിലൽ സ്വകാര്യസ്ഥാപനത്തിൽ ആണ്  ജോലി ചെയ്തിരുന്നത്.   ജോലി ആവശ്യാർത്ഥം വാഹനവുമായി സൂറിൽ പോയി തിരിച്ചു വരുന്ന സമയത്ത് ഇബ്രക്കടുത്തുവെച്ചാണ് അപകടം സംഭവിച്ചത്. അബ്ദുള്ള വാഹിദിന്റെ കൂടെ ഒരു സ്വദേശിയും ഉണ്ടായിരുന്നു അദ്ദേഹം രക്ഷപ്പെട്ടു

ഇബ്രക്കടുത്തുവെച്ച്  വാദി മുറിച്ചു കടക്കുന്നതിന് ഇടയിൽ പെട്ടെന്ന് വെള്ളം വന്നു. പുറത്തിറങ്ങാൻ വേണ്ടി ഇവർ കാറിന്റെ ഡോർ തുറന്നപ്പോൾ വണ്ടിയിലേക്ക് വെള്ളം കയറി. അബ്ദുൽ വാഹിദിന്റെ മൃതദേഹം ഇപ്പോൾ  ഇബ്ര  ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കെഎംസിസി പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്.  പിതാവ്:   വലിയ വീട്ടിൽ ഇബ്രാഹിം, മാതാവ് :  ബൽക്കീസ്. സഹോദരി: വാഹിദ.
മഴയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ ആറായി.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *