മസ്കറ്റ്
ഒമാനിലെ ഫെബ്രുവരി 11 മുതൽ 14 വരെ ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്‍റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ ലഭിക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. സംഭവ വികാസങ്ങൾ നാഷനൽ മൾട്ടിപ്പിൾ ഹാസാർഡ്സ് എർലി വാണിങ് സെൻറിലെ സ്പെഷലിസ്റ്റുകൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും. കാലാവസ്ഥ അറിയിപ്പുകളും വിശദാംശങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി