മസ്കറ്റ് : കഴിഞ്ഞ ദിവസം സീബ് സൂഖിൽ ഉണ്ടായ തീ പിടുത്തതിൽ നാശനഷ്ടം സംഭവിച്ച സൂഖിലെ കടകൾ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് റഈസ് അഹമ്മദ്, സെക്രട്ടറി അഷ്റഫ് കണവക്കൽ എന്നിവർ സന്ദർശിച്ചു. സീബ് ഏരിയ കെഎംസിസി പ്രസിഡണ്ട് എം.ടി അബൂബക്കർ സാഹിബ്, അഷ്റഫ് നാദാപുരം, ഗഫൂർ താമരശ്ശേരി, ഇബ്രാഹിം തിരുർ, സലാം സാഹിബ് (നദ), അബുബക്കർ സാഹിബ് (സീബ് എമ്പോറിയം), പി കെ മുഹമ്മദ്, അലി, ശംസു, ഉമ്മർ തളിപ്പറമ്പ് എന്നിവർ സന്നിഹ്ദരായിരുന്നു.