മസ്കറ്റ് : ഒമാൻ എസ് എൻ ഡി പി ട്രസ്റ്റ് യുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ വർഷത്തിന് മസ്കറ്റിൽ തുടക്കമായി ലോകം മതങ്ങളുടെയും രാജ്യങ്ങളുടെയും അധീശത്തിന്റേയും വെല്ലുവിളികൾ നേരിടുമ്പോൾ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന എക്കാലത്തേയും വലിയ കാഴ്ചപ്പാട് നൽകിയ ശ്രീ നാരായണ ഗുരുദേവൻറെ ദർശനങ്ങളും രചനകളും വളരെ പ്രസക്തമാകുന്നു. മസ്കറ്റ്റ്റിൽ വെള്ളിയാഴ്ച വൈകീട്ട് ഗുരുദേവ കൃതികളുടെ ആലാപനവും പ്രാർത്ഥനയും സംഘടിപ്പിച്ച് എസ് എൻ ഡി പി ട്രസ്റ്റ് ഒരു വർഷത്തെ ആത്മീയ ,പ്രാർത്ഥനദർശനപുണ്യ പ്രയാണത്തിന് തുടക്കമിട്ടു.ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ് ദിലീപ് കുമാർ അഡ്വയ്സർ അഡ്വ എം.കെ പ്രസാദ് എന്നിവർ നിലവിളക്ക്കൊളുത്തിയ യോഗം രക്ഷാധിക്കാരി സത്യൻ വാസു സുരേഷ് തേറമ്പിൽ ബിജുദേവ് സജുമോൻ പ്രസാദ് എം.എൻ എന്നിവർ നേതൃത്വം നൽകി. പ്രസിദ്ധ വാദ്യവിദഗ്ദൻ മനോഹരന്റെ നേതൃത്വത്തിൽ ഓസ്കസ്ട്ര പരിപാടിക്ക് മിഴിവേകി. ഈ മാസത്തെ പൂജ സ്പോൺസർചെയ്തത് പ്രമുഖ വ്യവസായി JMT രാജസേനനും കുടുംബവുമായിരുന്നു. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച മസ്കറ്റ് അമ്പലത്തിൽ ദീപാരാധനയോടെ ഗുരുപൂജയും പ്രാർത്ഥതയും ഉണ്ടാകുമെന്ന് ട്രസ്റ്റ് ബോർഡ് മെമ്പേഴ്സ് അറിയിച്ചു