മസ്കറ്റ് :
ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ഒമാനിലെ പ്രവാസി സമൂഹം വിപുലമായി ആഘോഷിച്ചു. .മസ്കറ്റിലെ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽ സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ H.E അമിത് നാരംഗ് ദേശീയ പതാക ഉയർത്തി,ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും അതിഥികളും ഉൾപ്പെടെ 500-ലധികം പേർ പങ്കെടുത്തു . രാവിലെ എംബസിക്കുള്ളിലെ ഗാന്ധി പ്രതിമയിൽ അംബാസഡർ അമിത് നാരംഗും അംബാസഡറുടെ ഭാര്യ ദിവ്യ നാരംഗും പുഷ്പാർച്ചന നടത്തി. തുടർന്ന് ആണ് ദേശീയ പതാക ഉയർത്തിയത് . ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർത്ഥികൾ ദേശീയ ഗാനം ആലപിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിൻ്റെ ഭാഗങ്ങൾ അംബാസഡർ വായിച്ചു. ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർത്ഥികൾ രണ്ട് ദേശഭക്തി ഗാനങ്ങൾ ആലപിച്ചതോടെ യാണ് പരിപാടി കൽ സമാപിച്ചതു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തുടർച്ചയായി, 2024 ജനുവരി 28 ന് വൈകുന്നേരം എംബസിയുടെ നേതൃത്വത്തിൽ ഗംഭീരമായ പരിപാടി സംഘടിപ്പിക്കുമെന്നും എംബസ്സി വൃത്തങ്ങൾ അറിയിച്ചു. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യങ്ങളായ പരിപാടികളോടെ രാജ്യത്തിൻറെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പബ്ലിക് ദിന ആശംസകൾ കൈമാറിയിരുന്നു.