മസ്കറ്റ് : ഒമാനിലെ മബേല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ സ്നേഹക്കൂടിന്റെ ക്രിസ്മസ് ഗ്ലിറ്റ്സ് ആൻഡ് ന്യൂ ഇയർ വൈബ്സ് മെഗാ ഇവന്റ് റുമൈസ്സിൽ സംഘടിപ്പിച്ചു.
അമ്പതോളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ അംഗങ്ങളുടെ കലാകായിക പരിപാടികൾ നടന്നു.
പോളി തോമസ്, വിമോഷ് വിശ്വനാഥൻ, അബ്ദുൽസലാം, സിബി തുണ്ടത്തിൽ, ജിബിൻ പാറക്കൽ, സിനു ചന്ദ്രൻ, ആസിഫ് അലി, രഹ്‌നഫ് പതുവന, സിജു മോൻ സുകുമാരൻ, സന്തോഷ് മാളിയേക്കൽ, ഷിനു പുത്തൻകടന്‍, സുബ്രഹ്മണ്യൻ വി സി, സതീഷ് കുമാർതുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.