മസ്കറ്റ്
കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നല്ലളം കീഴുവനപ്പാടം വീട്ടിൽ നവാസിനെയാണ് സൂർ സൂഖിലെ മുസ്ഫയ്യ ജുമാ മസ്ജിദിന് പിൻവശമുള്ള റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു. സൂഖ് പഴയ മീൻമാർക്കറ്റിന് പിറകിലുള്ള കർട്ടൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു.ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം മാർച്ചിൽ നിശ്ചയിച്ചിരുന്നു. ഇതിനായി ഫെബ്രുവരിയിൽ നാട്ടിൽ പോകാനിരിക്കെയാണ് മരണം. പിതാവ്: എറക്കുത്ത് അബൂബക്കർ. മാതാവ്: ബീവി. ഭാര്യ: സൈറ ബാനു. മക്കൾ: ശബാന ജാസ്മിൻ, ഷഹാന ജാസ്മിൻ.
സഹോദരങ്ങൾ: സലിം (നല്ലളം), മുനീർ ബാബു, നൗഷിദ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു