മസ്കറ്റ്: ഡോ. സുരയ കരീമിനെ കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റി അനുമോദിച്ചു.
മെഡിസിൻ വിഭാഗത്തിൽ ഡിഗ്രി പൂർത്തിയാക്കി എത്തിയ കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റിയുടെ സീനിയർ വൈസ് പ്രസിഡന്റ് കരിം സാഹിബിന്റെ (സാസ് റെസ്റ്റോറന്റ് ) മകൾ ഡോ. സുരയ കരീമിനെ കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റി അനുമോദിച്ചു.
പ്രസിഡണ്ട് ഷുക്കൂർ ഹാജി മൊമെന്റോ കൈമാറി. ചടങ്ങിൽ സീനിയർ ഭാരവാഹികളായ മജീദ് റ്റി.പി, അബ്ദുല്ല കമ്പാർ, കരിം സാഹിബ് എന്നിവർ സംബന്ധിച്ചു.
എം.ഡി പൂർത്തിയാക്കി പൊതു ജനങ്ങൾക്ക് നല്ല സർവീസ് നൽകണമെന്നുള്ളതാണ് തന്റെ ആഗ്രഹമെന്ന് ഡോ. സുരയ കരീം പറഞ്ഞു.