സലാല ||

ഒമാനിലെ സലാല തീരത്ത് കത്തി നശിച്ച ചരക്ക് കപ്പലിൽ നിന്ന് രക്ഷപ്പെട്ട 10 ഗുജറാത്ത് സ്വദേശികളെയും അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി സലാലയിലെ ഇന്ത്യൻ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു. റോയൽ ഒമാൻ പോലീസിൽ നിന്നും പാസ്സ്‌പോർട്ട് കിട്ടാൻ വൈകിയതിനാൽ ക്യാപ്റ്റൻ ഡിസംബർ മുപ്പത്തി ഒന്നിന് ആകും യാത്ര തിരിക്കുക. ഇന്നലെ വൈകിട്ടാണ് ക്യാപ്റ്റന്റെ പാസ്പോർട്ട്‌ പോലിസ് വിട്ട് നൽകിയത്. ദുബൈയിൽ നിന്ന് സോമാലിയയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഇന്ത്യൻ കപ്പൽ ‘വിരാട് 3-2120’ ആണ് ഹാസിക്കിനു സമീപം ദിവസങ്ങൾക്ക്മുമ്പ് ഉൾക്കടലിൽ കത്തി നശിച്ചത്. ക്യാപ്റ്റൻ ഗത്താർ സിദ്ദീഖ് ഉൾപ്പടെ പതിനൊന്നു പേരാണ് കപ്പലിലുണ്ടായിരുന്നത്. സ്വദേശികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. കപ്പലിലുണ്ടായിരുന്ന 80 വാഹങ്ങ ൾ അടക്കമുള്ള സാധനങ്ങൾ കത്തി നശിച്ചു

Leave a Reply

Your email address will not be published. Required fields are marked *