പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകട്ടെയെന്നു ഫാദർ ഫിലിപ് നെല്ലിവിള ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു
മസ്കറ്റ് ||
ക്രിസ്മസിനോടനുബന്ധിച്ചു ഒമാനിൽ വിവിധ ക്രൈസ്തവ സഭകളുടെയും ഇടവകകളുടെയും നേതൃത്വത്തിൽ വിശുദ്ധ കുർബാനയും അതിനോടനുബന്ധിച്ചുള്ള ശുശ്രൂഷകളും നടന്നു. റൂവി, ഗാല, നിസ്വ, സോഹാർ, സലാല എന്നിവടങ്ങളിലും വിവിധ ദേവാലയങ്ങളിൽ ക്രിസ്മസിനോടനുബന്ധിച് പ്രത്യേക പ്രാർത്ഥനകൾ നടന്നു. റൂവി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ ചർച് പാരിഷ് ഹാളിൽ നടന്ന വിശുദ്ധ കുർബാനക്കും അതിനോടനുബന്ധിച്ചുള്ള ശുശ്രൂഷകൾക്കും റവ . ഫാദർ ഫിലിപ് നെല്ലിവിള നേതൃത്വം നൽകി. പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകട്ടെയെന്നു ഫാദർ ഫിലിപ് നെല്ലിവിള ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. റവ ഫാദർ മാത്യു വാലുമണ്ണേൽ പങ്കെടുത്തു. ഡോക്ടർ ജോൺ ഫിലിപ് മാത്യു , ജോസഫ് മാത്യു, റോണാ തോമസ് , ജോൺ കൊട്ടാരക്കര, തുടങ്ങിയവർ നേതൃത്വം നൽകി. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ റൂവി ചർച്ച കോംപ്ലക്സ് ൽ നടന്ന പാതിരാ കുര്ബാനക്കും അതിനോടനുബന്ധിച്ചുള്ള ശുശ്രൂഷകൾക്കും വിവിധ രാജ്യക്കാരായ അയ്യായിരത്തോളം വിശ്വാസികൾ പങ്കെടുത്തു.