മസ്ക്കറ്റ്: കാസർകോട് തൃക്കരിപ്പൂർ സ്വദേശി പുലിക്കോടൻ വിജയൻ (54) ഹൃദയാഘാതം മൂലം മസ്ക്കറ്റിൽ നിര്യാതനായി
കഴിഞ്ഞ ആറു മാസമായി മസ്ക്കറ്റിലെ സ്വകാര്യ റസ്റ്റോറന്റിൽ മുഖ്യ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിൽ ഭാര്യയും മകളും മകനുമുണ്ട്.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ കൈരളിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി പ്രവർത്തകർ അറിയിച്ചു.