മസ്‌കറ്റ്: ഗാലന്റ്സ് എഫ് സി ഒമാൻ ബവാബയുമായി ചേർന്ന് സംഘടിപ്പിച്ച ലീഗ ഡി ഫുട്ബോൾ സെവൻസ് ടൂർണ്ണമന്റിൽ യുണൈറ്റഡ് കേരള ജേതാക്കളായി.
ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ഫൈനൽ മൽസരത്തിൽ ഡൈനാമോസ് എഫ്സിയെ പെനാൾറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണു യുണൈറ്റഡ് കേരള ജേതാക്കളായത്.
മുന്നാം സ്‌ഥാനം സൈനോ എഫ്സിയും നാലാം സ്‌ഥാനം നിസ്‌വ എഫ്സിയും കരസ്‌ഥമാക്കി. ഒന്നു മുതൽ നാലു സ്‌ഥാനക്കാർക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി.
ടൂർണ്ണമെന്റിലെ മികച്ച കീപ്പറായി മുഹ്സിൻ, ടോപ്പ് സ്കോറർ നദീം (ഇരുവരും ഡൈനാമോസ് എഫ്സി), മിക്കച്ച കളിക്കാരൻ ആയി ബദർ, ഡിഫന്റർ ആയി നിധിൽ (ഇരുവരും യുണൈറ്റഡ് കേരള എഫ്സി) വ്യക്തികത നേട്ടങ്ങൾ കരസ്‌ഥമാക്കി.
സന്തോഷ് ട്രോഫി, അഖിലേന്ത്യ താരങ്ങൾ ഉൾപ്പെടെ കളിച്ച ടൂർണ്ണമന്റ് കാണാൻ നിരവധി പേർ എത്തിയിരുന്നു. ജന പങ്കാളിത്തവും ഫലസ്‌ഥീൻ ഐക്യദാർഡ്യ സന്ദേശങ്ങളും സംഘാടന മികവും ടൂർണ്ണമെന്റിന്റെ പൊലിമ കൂട്ടി.
അടുത്ത വർഷവും ഇതിലും മികച്ച രീതിയിൽ നടത്താൻ ശ്രമിക്കുമെന്നും സംഘാടകർ അറിയിച്ചു.