മസ്കറ്റ്: ഗാല കെഎംസിസി & എസ് ഐ സി സെന്ററിൽ വെച്ച് എസ് ഐ സി സെൻട്രൽ കമ്മറ്റി വർക്കിങ്ങ് സെക്രെട്ടറി ശുകൂർ ഹാജിയുടെ നേത്രത്വത്തിൽ നടന്ന രൂപീകരണ യോഗത്തിൽ ഗാല ഏരിയ കമ്മറ്റിക്കു രൂപം നൽകി.
പ്രസിഡന്റ് എം എം ബഷീർ, സെക്രെട്ടറി എ പി സിദ്ധിഖ്, ട്രഷറർ അബ്ദുൽ ഗഫൂർ എന്നിവരെയും, വൈസ് പ്രസിഡണ്ട് അബ്ദുള്ള, ശബാബ്, അൻസീർ, വർക്കിംഗ് പ്രസിഡണ്ട് ഫവാസ്, ജോയിൻ സെക്രട്ടറി മുനീർ, ഷംഷാദ്, സിദ്ധിഖ് എം, വർക്കിങ്ങ് സെക്രട്ടറി അൻവർ എ എന്നിവരെയും യോഗം ഐക്യകണ്ഠമായി തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി അബ്ദുള്ള കമ്പാർ, മുഹമ്മദ് സിറ്റിസൺ, കരീം സാഹിബ്, ഷൈജൽ സാഹിബ് എന്നിവരെ തെരഞ്ഞെടുത്തു.
അസിമാ മേഖല സെക്രെട്ടറി സുബൈർ ഫൈസിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ അബ്ദുള്ള കമ്പാർ അധ്യക്ഷത വഹിച്ചു, സിദ്ധിഖ് എ പി സദസ്സിനു സ്വാഗതം പറഞ്ഞു, ശുകൂർ ഹാജി യോഗം ഉൽഘടനം ചെയ്തു, ജാബിർ സാഹിബ് അസായ്ബ ആശംസ പ്രഭാഷണം നടത്തി