2019 ൽ രൂപീകൃതമായ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ പ്രഥമ ജനറൽബോഡി യോഗം 2023 സെപ്റ്റംബർ 22 ന് (വെള്ളിയാഴ്ച്ച) റൂവിയിലുള ഉഡുപ്പി ഹോട്ടലിൽ വെച്ച് പ്രസിഡണ്ട് നജീബ് കെ മൊയ്തീന്റെ അധ്യക്ഷതയിൽ ചേര്‍ന്നു.
സെക്രട്ടറി വാസുദേവൻ തളിയറ സ്വാഗതം ആശംസിച്ചു. തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒമാനിൽ എത്തുകയും ഈ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ ജോലി ചെയ്തുവരുന്ന തൃശ്ശൂർ ജില്ലക്കാരായ ആളുകളെ കണ്ടെത്തുകയും അതിലൂടെ തൃശ്ശൂരിന്റെ സാംസ്കാരിക പൊലിമ ഒമാന്റെ മണ്ണിൽ കൂടുതൽ ഊഷ്മളമാക്കി തീർക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ എന്ന സംഘടന പ്രവർത്തിച്ചു വരുന്നതെന്നും കഴിഞ്ഞ കോവിഡ് കാലഘട്ടത്തിലും, ഷഹീൻ ദുരിതബാധിതർക്കും സഹായസഹകരണങ്ങൾ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും ബ്ലഡ് ഡൊണേഷൻ പോലുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും കഴിഞ്ഞിട്ടുണ്ടെന്നും, തുടർന്നും ഇത്തരത്തിലുള്ള സേവന പദ്ധതികളുമായി മുന്നോട്ടു പോകാൻ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ മുൻനിരയിൽ ഉണ്ടാകുമെന്നും വാർഷിക അവലോകനം റിപ്പോർട്ടിൽ വാസുദേവൻ തളിയറ അറിയിച്ചു. ട്രഷറർ അഷ്റഫ് വാടാനപ്പള്ളി കഴിഞ്ഞ പ്രവർത്തന കാലഘട്ടത്തിലെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അധ്യക്ഷൻ നജീബ് കെ മൊയ്തീന്റെ നേതൃത്വത്തിൽ 2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറ് നസീർ തിരുവത്ര, സെക്രട്ടറി അഷറഫ് വാടാനപ്പള്ളി, ട്രഷറർ വാസുദേവൻ തളിയര, വൈസ്: പ്രസിഡന്റുമാർ സിദ്ധിഖ് കുഴിങ്ങര, സുനീഷ് ഗുരുവായൂർ, ജയശങ്കർ പല്ലിശ്ശേരി, ജോയന്റ് സെക്രട്ടറിമാരായി ഹസ്സൻ കേച്ചേരി, ബിജു അംബാടി, സലിം മുതുവമ്മിൽ എന്നിവരേയും ഭാരവാഹികളായി തിരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറര്‍ വാസുദേവന്‍ തളിയറ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.


