മസ്കറ്റ് : മസ്കറ്റ് കെഎംസിസി മബെല ഏരിയ കമ്മറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനങ്ങളുടെ ഭാഗമായി ഏഴര പതിറ്റാണ്ടിന്റെ അഭിമാനം ഇൻസൈറ്റ് @ 75 പരിപാടി സംഘടിപ്പിച്ചു. മബേല സെവൻ ഡേയ്സ് ഹാളിൽ നടന്ന പരിപാടി മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് ഉത്ഘാടനം ചെയ്തു. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ ആമുഖ പ്രഭാഷണം നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും എഴുത്തുകാരനും പ്രഭാഷകനുമായ ശരീഫ് സാഗർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ശരീഫ് സാഗർ എഴുതിയ ഏറ്റവും പുതിയ ഗ്രന്ഥമായ ” ഷേറേ കേരളാ കെ എം സീതി സാഹിബ് മൂന്നാം പതിപ്പിന്റെ കോപ്പി മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദിന് ശരീഫ് സാഗർ കൈമാറി. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, കേന്ദ്ര കമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, തുടങ്ങിയവർ സംസാരിച്ചു. മബേല കെഎംസിസി പാർട്ടി വിങ് കോഡിനേറ്റർ റംഷാദ് താമരശ്ശേരി സ്വാഗതവും മബേല കെഎംസിസി ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ നന്ദിയും പറഞ്ഞു. മസ്കറ്റ് കെഎംസിസി ക്കു കീഴിലുള്ള മുപ്പത്തിമൂന്ന് ഏരിയാ കമ്മറ്റികളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 150 മെമ്പെർമാരാണ് ക്യാമ്പിൽ പ്രതിനിധികളായി പങ്കെടുത്തത്. മബേല കെഎംസിസി പ്രസിഡന്റ് സലിം അന്നാര ശരീഫ് സാഗറിനുള്ള ഉപഹാരം കൈമാറി



