മസ്കറ്റ് : ഒമാനിലെ ഇന്ത്യൻ എംബസ്സി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, പത്നി ദിവ്സ് നാരംഗ് എംബസി ഉദ്യോഗസ്ഥർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും പരമ്പരാഗത തിരുവാതിര കളിയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കി. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്റെ ഓണ സന്ദേശം പ്രദർശിപ്പിച്ചു. വാഴയിലയിലെ വർണ്ണാഭമായ ഭക്ഷണ രുചി നാനാത്വത്തിൽ ഏകത്വത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നതാനെന്നു ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ചൂണ്ടിക്കാട്ടി.