ദീർഘകാലം മസ്കത്തിൽ പ്രവാസിയായിരുന്ന നാദാപുരം-വാണിമേൽ സ്വദേശി പരപ്പുപാറ അബൂബക്കർ (54) നാട്ടിൽ വെച്ച് അന്തരിച്ചു. റുവി കെ.എം.സി.സിയുടെ മുൻ അംഗവും, മുസ്ലിം ലീഗ് പ്രവർത്തകനും, വാണിമേലിലെ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ സജീവ വളണ്ടിയർ കൂടിയായിരുന്നു അന്തരിച്ച അബൂബകർ. ഭാര്യ മൈമൂനത്ത് , മക്കൾ: അഫ്സൽ (മസ്കത്ത്) അമാന. മരുമക്കൾ സവാദ് കണ്ടോത്ത് കുനി, സിറാജ താഴെ നരിപ്പറ്റ. മയ്യിത്ത് നിസ്കാരവും ഖബറടക്കവും. (ശനി) രാവിലെ 11 മണി വെള്ളിയോട് ജുമുഅത്ത് പള്ളിയിൽ നടന്നു