കേരള വിഭാഗത്തിൻ്റെ കായിക വിഭാഗം സംഘടിപ്പിച്ച ചെസ്സ് , കാരംസ് മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും അടക്കം 60 ൽ അധികം പേർ പങ്കെടുത്തു.
കേരളാ വിഭാഗം അംഗങ്ങൾക്ക് വേണ്ടി ജൂനിയർ സീനിയർ ഓപ്പൺ എന്നീ കാറ്റഗറിലായാണ് മത്സരങ്ങൾ നടത്തിയത്.
റൂവിയിലെ കേരളാ വിഭാഗം ഓഫീസിൽ വച്ച് നടന്ന മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെസ്സ് മത്സരം നിയന്ത്രിക്കുകയും ചെയ്തത്
50 ൽ അധികം ഇൻ്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുള്ള ഒമാനിലെ അറിയപ്പെടുന്ന കാൻഡിഡേറ്റ് മാസ്റ്റർ
ജിജോ ജോയിയാണ്.
ചെസ്സ് മത്സരങ്ങളിൽ ജൂനിയർ കാറ്റഗറിയിൽ
ഒന്നാംസ്ഥാനം ദാവീദ് സിബി കുരിശിങ്കൽ
രണ്ടാംസ്ഥാനം ആദം സിബി കുരിശിങ്കൽ മൂന്നാം സ്ഥാനം നിഹാൽ സുജീഷ്,
സീനിയർ കാറ്റഗറിയിൽ മാളവിക പ്രിയേഷ് ഒന്നാം സ്ഥാനം നേടിയപ്പോൾ നവജോത് സജിത് കുമാർ രണ്ടാം സ്ഥാനം നേടി.
ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ
പ്രിയേഷ് വിഎസ് ഒന്നാംസ്ഥാനവും മനോജ് കെ ടി രണ്ടാംസ്ഥാനവും നേടി.
കാരംസ് മത്സരങ്ങളിൽ
ജൂനിയർ കാറ്റഗറി വിഭാഗത്തിൽ ആദിദേവ് ദിനേശ് ഒന്നാം സ്ഥാനം നേടി. ശ്രീനിദ് സുനിൽ, സചേത് വിജയൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.
സീനിയർ കാറ്റഗറി വിഭാഗത്തിൽ ശ്രീനന്ദ് സുനിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ നവജ്യോത് സജിത് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ സുമേഷ് ഒന്നാം സ്ഥാനം നേടി. സുനിത്ത് ടി രണ്ടാം സ്ഥാനവും ബിനു പി വി മൂന്നാം സ്ഥാനവും നേടി.
കാരംസ് ഡബിൾസിൽ
സുമേഷ് – നിഷാന്ത് ടീം ഒന്നാം സ്ഥാനവും സുനിത്ത് – റിയാസ് ടീം രണ്ടാം സ്ഥാനവും നേടി.
രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം 6 മണി വരെ നീണ്ടുനിന്നു.
മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ സപ്തംബർ 8 ന് വൈകുന്നേരം റൂവി അൽഫലജ് ഹാളിൽ നടത്തുന്ന ഓണാഘോഷ പരിപാടിയിൽ വച്ച് വിതരണം ചെയ്യും എന്ന് ഭാരവാഹികൾ അറിയിച്ചു.