മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റി മബേല അൽ സലാമ പോളിക്ലിനിക്കുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക് പന്ത്രണ്ട് മാണി വരെ അൽ സലാമ പോളിക്ലിനിക്കിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സൗജന്യ വൈദ്യ പരിശോധനയോടൊപ്പം ടോട്ടൽ കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, പ്രമേഹ പരിശോധന, രക്ത സമ്മർദ്ദ പരിശോധന തുടങ്ങിയവയും സൗജന്യമായി മെഡിക്കൽ ക്യാമ്പിൽ ഒരുക്കിയിരുന്നു.
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജെനെറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ക്യാമ്പ് ഉൽഘാടനം ചെയ്തു. മസ്കറ്റ് കെഎംസിസി മബേല ഏരിയ പ്രസിഡന്റ് സലിം അന്നാര അധ്യക്ഷനായിരുന്നു. മബേല കെഎംസിസി യുടെ പത്താം വാർഷിക മഹാ സമ്മേനത്തിന്റെ ലോഗോ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. അൽ സലാമ ആശുപതി മാനേജിങ് ഡയറക്ടർ സിദ്ദിഖ്, വാഹിദ് ബർക്ക, ഇബ്രാഹിം ഒറ്റപ്പാലം, ഗഫൂർ താമരശ്ശേരി , ഉസ്മാൻ പന്തല്ലൂർ,യാക്കൂബ് തിരൂർ , ഹമീദ് പേരാമ്പ്ര, അഷറഫ് പോയിക്കര, നിഷാദ് മല്ലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. അസ്‌ലം ചീക്കോന്നി സ്വാഗതവും റംഷാദ് താമരശ്ശേരി നന്ദിയും പറഞ്ഞു.