ഒമാനിലെ സമുദ്രഭാഗത്തുനിന്നും ചെറിയ നെയ്മീൻ പിടിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി. അറുപത്തിയഞ്ച് സെന്റി മീറ്ററിൽ കുറഞ്ഞ കിംഗ് ഫിഷ് മൽസ്യം പിടിക്കുന്നതിനാണ് ഒമാനിൽ ആഗസ്ത് പതിനഞ്ച് മുതൽ നിരോധനം ഏർപ്പെടുത്തി. രണ്ടുമാസത്തേക്കു നിരോധനം തുടരും . മത്സ്യത്തിന്റെ പ്രജനന കാലം പരിഗണിച്ചാണ് ഉത്തരവ്. വലിപ്പം കുറഞ്ഞ മീനുകൾ വലയിൽ കുടുങ്ങിയാൽ കടലിലേക്ക് തന്നെ തിരിച്ചു വിടണം. ചെറിയ നെയ്മീൻ സൂക്ഷിച്ചു വയ്ക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്. വിലക്ക് ലംഖിക്കുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ കാലങ്ങളിലും ഇതേ സമയം സമാനമായ ഉത്തരവ് ഇറക്കിയിരുന്നു. അറേബ്യൻ മേഖലയിലെ രാജ്യങ്ങൾ സംയുക്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലെ കൃഷി ജലവിഭവ മന്ത്രാലയത്തിന്റെ ഉത്തരവ്.