"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മബേല റെസ്റ്റോറന്റിൽ ഉണ്ടായ സ്‌ഫോടനത്തിൽ ആളുകൾക്ക് പരിക്കേറ്റതായും, വാഹനങ്ങൾക്കും ചുറ്റുമുള്ള കെട്ടിടങ്ങൾക്കും കേട് പാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പോലീസ് (ROP) പറഞ്ഞു. പാചക വാതകം മൂലമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് എന്ന് ROP പുറത്തിറക്കിയ പ്രസ്താവാനയിൽ വ്യക്തമാക്കി.
അപകടത്തിൽ 18 പേർക്ക് പരിക്കേറ്റതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവിച്ചു. പാചകവാതകം പൊട്ടിത്തെറിച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം.
പൊട്ടിത്തെറിയിൽ നാല് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കെടുപാടുകൾ സംഭവിച്ചു