ഒമാനിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഹാറൂൺ റഹീദ് പുനരാഖ്യാനം ചെയ്ത *ഒമാനിലെ നാടോടിക്കഥകൾ*
എന്ന പുസ്തകം പ്രകാശനം ചെയ്തു.
റൂവിയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓഫീസിൽ ഒമാനിലെ വിവിധ സാംസ്കാരിക, സാഹിത്യ പ്രവർത്തകരും കേരളാ വിഭാഗം അംഗങ്ങളും അടക്കം നൂറ്റമ്പതിലേറെ പേർ പങ്കെടുത്ത തിങ്ങിനിറഞ്ഞ സദസ്സിൽ നടന്ന പരിപാടിയിൽ ഒമാനിലെ പ്രശസ്ത ഡോക്റ്ററും അറിയപ്പെടുന്ന എഴുത്തുകാരനുമായ ഡോ: ആരിഫലി പുസ്തകം പ്രകാശനം ചെയ്തു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡൻ്റ് സുനിൽകുമാറിന് ആദ്യ കോപ്പി കൈമാറി.
കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി ജഗദീഷ് കെ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ മബേലയിലെ മലയാള വിഭാഗം തലവൻ സുധീർ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി
ഷക്കീൽ കോമോത്ത്, ഒമാനിലെ സാമൂഹ്യ പ്രവർത്തകൻ
കെ ബാലകൃഷ്ണൻ, അൽ ബാജ് ബുക്സ് മാനേജിംഗ് ഡയറക്ടർ ഷൗക്കത്ത്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി
അനു ചന്ദ്രൻ,
കേരളാ വിഭാഗം കോ കൺവീനർ വിജയൻ കെ വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹാറൂൺ റഷീദ് പുസ്തക രചനയിൽ തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു.
സാഹിത്യ വിഭാഗം ജോയിന്റ് സെക്രട്ടറി അഭിലാഷ് ശിവൻ നന്ദി പ്രകാശിപ്പിച്ചു.