സലാല : ഹ്രസ്വ സന്ദർശനർത്ഥം സലാലയിൽ എത്തിയ പ്രമുഖ സാമൂഹ്യപ്രവർത്തകരും പ്രവാസി ഭാരതീയ അവാർഡ് ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് സലാല കെഎംസിസി സ്വീകരണം നൽകി.

കെഎംസിസി ഹാളിൽ നടന്ന സ്വീകരണത്തിൽ കേന്ദ്ര കമ്മിറ്റി നേതാക്കളും പ്രവർത്തകസമിതി അംഗങ്ങളും പങ്കെടുത്തു. അജ്മാൻ കെഎംസിസിയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന അഷ്റഫ് സാഹിബിന് കെഎംസിസി പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂർ പൊന്നാട അണിയിച്ചു.
13000ത്തോളം വരുന്ന മൃതശരീരങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ അയക്കുന്നതിനും,
സംസ്കരിക്കുന്നതും നേതൃത്ത്വം നൽകിയ അഷ്റഫ് സാഹിബിനെ നേരിട്ട് കാണാൻ ആഗ്രഹിച്ചവരായിരുന്നു കെഎംസിസി പ്രവർത്തകർ എല്ലാവരും.

അദ്ദേഹം കെഎംസിസി ഭാഗമായി നിൽക്കുന്ന ആൾ ആണ് എന്നത് സന്തോഷം നൽകുന്നതും അഭിമാനം കൊള്ളുന്നത് ആണ് എന്നും കെഎംസിസി നേതാക്കൾ പങ്ക് വെച്ചു.
കെഎംസിസി യുടെ ഭാഗമായി പ്രവർത്തിക്കുന്നതിൻ്റെ സന്തോഷം അദ്ദേഹവും പ്രവർത്തകരോട് പങ്ക് വെച്ചു.അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ മറുപടി പ്രസംഗത്തിലൂടെ പറയുമ്പോൾ സദസ്സ് ഒന്നടങ്കം ഈറനണിഞ്ഞു.
സലാലയിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനു യു. എ. ഇ വഴിയുള്ള സേവനവും ലഭ്യമാക്കാനുള്ള ശ്രമം നടത്താൻ എയർ ലൈൻസ് മായി ബന്ധപ്പെട്ട് ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ചടങ്ങിൽ റഷീദ് കല്പറ്റ,നാസർ കമ്മൂന,ഹുസൈൻ കാച്ചിലോടി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷബീർ കാലടി സ്വാഗതവും സെക്രട്ടറി ഹാഷിം കോട്ടക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *