സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അമൃത ആശുപത്രിയില്‍ ചികിത്സയിലായിരിക്കുമ്ബോഴാണ് അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേര്‍ന്നാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ എക്മോ സംവിധാനത്തിന്റെ സപ്പോര്‍ട്ടില്‍ കഴിയവേയാണ് അന്ത്യം.
മൃതദേഹം നാളെ രാവിലെ ഒമ്ബത് മണി മുതല്‍ കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും എറണാകുളം സെന്റര്‍ ജുമാ മസ്ജിദില്‍ നാളെ വൈകുന്നരം ആറുമണിയോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ന്യൂമോണിയയും കരള്‍ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ധിഖിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
ബുധനാഴ്ച രാവിലെ 9.00 മണി മുതല്‍ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോര്‍ സ്റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള വസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നു. വൈകീട്ട് എറണാകുളം സെൻട്രല്‍
ജുമാ മസ്ജിദില്‍ 6.00മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സംവിധായകൻ സിദ്ദിക്ക് പലവട്ടം മസ്കറ്റിൽ വന്നിട്ടുണ്ട് എന്നാൽ അവസാനമായി ഒമാനിൽ വന്നത് ” മസ്‌കറ്റിലെ കലാഭവന്റെ പതിനൊന്നാം വാർഷികത്തിനാണ് , 2017 ജനുവരി മാസത്തിലാണ് അദ്ദേഹം അൽ ഫലാജിൽ നടന്ന വാർഷികാഘോഷ പരിപാടിയുടെ മുഖ്യാതിഥിയായി കലാഭവൻ പ്രസാദിനൊപ്പം എത്തിയത് , സിദ്ദിഖിന്റെ തട്ടകം കൂടിയായിരുന്ന കലാഭവന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം വളരെ സന്തോഷത്തോടു കൂടിയാണ് മസ്കറ്റിൽ വന്നതെന്നും , കലാഭവനുമായി ബന്ധപ്പെട്ട ഒട്ടേറെ ഓർമകൾ അദ്ദേഹം പരിപാടിയിൽ പറഞ്ഞത് മസ്കറ്റ് കലാഭവന്റെ അമരക്കാരനായിരുന്ന രാധാകൃഷ്‌ണൻ നമ്പ്യാർ ഓർമിച്ചു.