മസ്കറ്റ് കെഎംസിസി മബേല ഏരിയ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് AKK തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, കേന്ദ്ര
എക്സിക്യൂട്ടീവ് അംഗം അഷ്റഫ് പോയികര തുടങ്ങിയവർ പങ്കെടുത്തു. മബേല കെഎംസിസി പ്രസിഡന്റ് സലീം അന്നാര അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രട്ടറി യാക്കൂബ് തിരൂർ സ്വാഗതവും ട്രേഷറർ അനസ് കുറ്റിയാടി നന്ദിയും പറഞ്ഞു
യുഎഇ കെഎംസിസി നേതാവ് പുത്തൂർ റഹ്മാന്റെ രോഗ ശാന്തിക്കായി നടന്ന പ്രത്യേക പ്രാർത്ഥനയിൽ ശാക്കിർ ഫൈസി തലപ്പുഴ നേതൃത്വം നൽകി