മസ്കറ്റ് : തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനാ കാമ്പെയ്‌നുകളിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 27, 28 ലംഘനം നടത്തിയ ആയിരത്തിലധികം പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
പിടിക്കപ്പെട്ട തൊഴിലാളികളിൽ 731 പേർ സ്വയംതൊഴിൽ ചെയ്യുന്നവരും 265 പേർ വിവിധ തൊഴിലുടമകൾക്ക് വേണ്ടിയും ജോലി ചെയ്തവരാണ്.
2023 ജൂലൈ മാസത്തിൽ മസ്‌കറ്റ് ഗവർണറേറ്റിൽ 1,094 പ്രവാസി തൊഴിലാളികൾ അറസ്റ്റിലായി.