മസ്കറ്റ് : കണ്ണൂർ തളിപ്പറമ്പ്, മന്ന, ബദരിയാ നഗർ ഫൈസൽ കുട്ടന്റെകത്ത് (36) ഹൃദയഖാതം മൂലം ഒമാനിലെ ബർക്കയിൽ മരണപ്പെട്ടു. അലിക്കുട്ടി ചെറുക്കുന്നോന്റകത്ത് ആണ് പിതാവ്. മാതാവ് ഫാത്തിമ കുട്ടന്റകത്ത്. കണ്ണൂർ കുട്ടിയെരി നെല്ലിപറമ്പ സ്വദേശിനി ഹസീന കോടിയിൽ ആണ് ഭാര്യ.
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു . മൃതദേഹം നാട്ടിൽ എത്തിച്ചു കബർ അടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


