മലപ്പുറം തിരൂരങ്ങാടി കുഴിയന്തടത്തിൽ മുഹമ്മദ് റാഫി (48 ) ഒമാനിലെ അൽ ഖുവൈറിൽ ഹൃദയാഖാതം മൂലം മരണപ്പെട്ടു. കോഫി ഷോപ്പിൽ സാന്വിച് മേക്കർ ആയി ജോലി ചെയ്തു വരികയായിരുന്നു. അയിഷാബി ആണ് ഭാര്യ. പിതാവ് മുഹമ്മദ് കുട്ടി, മാതാവ് ഖദീജ.
മക്കൾ : അൽ സാബിത് (15 ), അൽ ഫാദി (10 ), റിളാ ഫാത്തിമ (5 ),
സഹോദരങ്ങൾ :അബ്ദുൽ അസീസ്, നൗഷാദ്
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ അൽ ഖുവൈർ കെഎംസിസി പ്രവർത്തകർ ഇന്ത്യൻ എംബസിയും റോയൽ ഒമാൻ പോലീസുമായും ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി. മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *