മസ്കറ്റ് : കോൺഗ്രസ്സ് പാർട്ടിക്കും ഓ ഐ സി സി ക്കും ഒരിക്കലും നികത്താനാകാത്ത വേർപാടാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് ഓ ഐ സി സി ഒമാൻ പ്രസിഡന്റ് സജി ഔസെഫ് പറഞ്ഞു. ഇത്രയധികം പ്രവാസി പ്രശ്നങ്ങളിൽ ഇടപെട്ട നേതാവ് വേറെയില്ല , ജന സമ്പർക്ക പരിപാടിയിലൂടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ദുഖിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിയോഗത്തിൽ ഒമാൻ ഒഐസിസി അനുശോചിച്ചു.