ബ്ലഡ് ഡോനേഴ്സ് ഒമാൻ (വി ഹെല്പ് ) ന്റെ നേതൃത്വത്തിൽ ബൗഷർ ബ്ലഡ് ബാങ്ക് ൽ വച്ച് പ്ളേറ്റ് ലേറ്റ് , രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വർധിച്ചു വരുന്ന പ്ളേറ്റ് ലേറ്റ് ക്ഷാമം മനസിലാക്കി അതിലേക്കു കൂടുതൽ ദാതാക്കളെ മുന്നോട്ടുകൊണ്ടുവരാൻ വേണ്ടി കൂടുതൽ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ബി ഡി ഓ കോർഡിനേട്ടേഴ്സ് അറിയിച്ചു.
എല്ലാമാസവും രണ്ടാം വെള്ളിയാഴ്ചകളിൽ ബൗഷർ ബ്ലഡ് ബാങ്ക്ൽ വച്ച് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണെന്നു ക്യാമ്പിന് നേതൃത്വം നൽകിയവർ അറിയിച്ചു.
ബി ഡി ഓ കോർഡിനേറ്റർമാരായ ബാലകൃഷ്ണൻ , യതീഷ് , മനോഹർ , ജയശങ്കർ, വിനോദ് , നിഷ വിനോദ് , ഷെബിൻ അബ്ബാസ് , നാജിലാ ഷെബിൻ തുടങ്ങിയവർ നേതൃത്വം നൽകി