ഒമാനിലെ തെക്കൻ ബാത്തിനയിൽനിന്ന് പ്രമുഖ ടൂരിസ്‌റ് കേന്ദ്രമായ ജബൽ അഖ്ദറിലേക്കുള്ള ബദൽ പാതയുടെ പ്രാഥമിക സാധ്യത പഠനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഫോർവീൽ ഡ്രൈവ് വാഹനങ്ങളില്ലാതെ എളുപ്പത്തിൽ എത്താനുള്ള സംവിധാനമാണ് ആലോചിക്കുന്നത്.
കൂടാതെ, പ്രശസ്തമായ ഹിൽ സ്റ്റേഷനിൽ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി ജബൽ ഷംസിലേക്ക് 32 കിലോമീറ്റർ റോഡ് സ്ഥാപിക്കാനുള്ള പദ്ധതികളും നടന്നുവരുകയാണ്. ദാഖിലിയ ഗവർണറുടെ ഓഫിസിൽ നടന്ന യോഗത്തിലാണ് അധികൃതർ ഇക്കാര്യങ്ങൾ അറിയിച്ചത്.
യോഗത്തിൽ ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ സഈദ് അൽ ഹജ്‌രി അധ്യക്ഷത വഹിച്ചു. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐ.ടി) ഗതാഗത അണ്ടർ സെക്രട്ടറി ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖി പങ്കെടുത്തു