ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി കഴിഞ്ഞ 21 വർഷമായി നടത്തി വരുന്ന വേനൽ തുമ്പി ക്യാമ്പ് ദാർ സൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ആരംഭിച്ചു.
ഈ വർഷത്തെ ക്യാമ്പ്
ജൂലായ് 14, 15, 20 & 21 തീയതികളിൽ ആണ് നടക്കുന്നത് ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആയി 150 ൽ അധികം കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്
ജൂലൈ 14 ന് രാവിലെ 9 മണിക്ക് കൺവീനർ ശ്രീ സന്തോഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉൽഘാടന ചടങ്ങിൽ ബാലവിഭാഗം ജോയിൻ സെക്രടറി ശ്രീ റിയാസ് സ്വാഗതം പറഞ്ഞു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും വിവിധ രാജ്യങ്ങളിലായി കുട്ടികളുടെ നിരവധി ക്യാമ്പ് സംഘടിപ്പിച്ച് പരിചയമുള്ള ക്യാമ്പ് ഡയറക്റ്റർ കൂടിയായ ശ്രീ സുനിൽ കുന്നിരു ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിച്ചു.
കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിലും സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന – എഴുത്ത് – ചിത്രം – നാടകം – സംഗീതം – സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക ഇങ്ങനെ വിനോദ- വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. എന്ന് ക്യാമ്പ് ഡയറക്റ്റർ അറിയിച്ചു. 4 ദിവസത്തെ ക്യാമ്പ് കഴിഞ്ഞ് വരുന്ന നിങ്ങളുടെ കുട്ടികളിൽ ഉണ്ടാവുന്ന പ്രകടമായ മാറ്റം നിങ്ങൾ ഓരോരുത്തർക്കും മനസിലാക്കാനാവും എന്ന് രക്ഷിതാക്കൾക്ക് ക്യാമ്പ് ഡയറക്റ്റർ ഉറപ്പ് നൽകി.
പരിപാടിയിൽ മസ്കറ്റിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനായ ശ്രീ പത്മനാഭൻ തലോറ, കേരളാ വിഭാഗം ജോയിൻ കൺവീനർ ശ്രീ വിജയൻ കെ.വി, ട്രഷറർ ശ്രീ അംബുജാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള വിഭാഗം മാനേജ്മെന്റ് കമ്മറ്റി അംഗം ശ്രീ സന്തോഷ് എരിഞ്ഞേരി ഔപചാരികമായി നന്ദിയും രേഖപ്പെടുത്തി.
ഇ 4 ദിവസങ്ങളിലും വൈകിട്ട് 5 മണി വരെ ആയിരിക്കും ക്യാമ്പ് നടക്കുക. ക്യാമ്പിന്റെ പ്രവേശനം തികച്ചും സൗജന്യമാണ് .