എക്‌സ്പാറ്റ് ഇൻസൈഡർ 2023 സർവേ പ്രകാരം വിദേശികൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ. സർവേ പ്രകാരം, വ്യക്തിഗത സുരക്ഷയിൽ ഒമാൻ നാലാം സ്ഥാനത്തും രാഷ്ട്രീയ സ്ഥിരതയിൽ ഒമ്പതാം സ്ഥാനത്തുമാണ്. 53 ഡെസ്റ്റിനേഷനുകളിൽ 12 ആം സ്ഥാനത്താണ് ഒമാൻ
പാർപ്പിട സുരക്ഷയാണ് ഏറ്റവും പ്രധാനമായും പറയുന്നത് , ഭവനം കണ്ടെത്തുന്നതിനുള്ള എളുപ്പം , മിതമായ വാടക അതിലുപരി അറബി ഭാഷ അറിയില്ലെങ്കിലും ഇവിടെ ജീവിക്കാം എന്നുള്ളതാണ് .
എന്നാൽ ഭൂരിഭാഗം ആളുകളൂം അഭിപ്രായപ്പെട്ട കാര്യം ഒമാൻ സ്വദേശികൾ വിദേശികളോട് പുലർത്തുന്ന സ്നേഹം, സൗഹൃദം ,ആതിഥ്യ മര്യാദ എന്നിവയാണ് അതോടൊപ്പം സ്വദേശി സുഹൃത്തുക്കളെ കണ്ടെത്താൻ എളുപ്പമാണെന്നും സർവേയിൽ പറയുന്നു .മര്യാദയുള്ള ആളുകൾ , വൃത്തിയുള്ളതും മികച്ച നിലവാരമുള്ള റോഡുകൾ അതിലുപരി വളരെ നല്ല മനുഷ്യർ ഇക്കാര്യങ്ങൾ കൊണ്ടാണ് മിക്കവരും ഒമാനെ ഇഷ്ടപ്പെടുന്നത് .
4.8 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്റർനേഷൻസ് പ്രസിദ്ധീകരിച്ച എക്സ്പാറ്റ് ഇൻസൈഡർ സർവേയുടെ പത്താം പതിപ്പാണിത്. ഏകദേശം 12,000 ത്തിലധികം ആളുകളാണ് സർവേയിൽ പങ്കെടുത്തത്. ജീവിത നിലവാരം, സ്ഥിരതാമസമാക്കാനുള്ള എളുപ്പം, വിദേശത്ത് ജോലി, വ്യക്തിഗത ധനകാര്യം എന്നിവയായിരുന്നു സർവേയിലെ പ്രധാന ഘടകങ്ങൾ .

