വിദേശി തൊഴിലാളികൾ തൊഴിൽ നിയമങ്ങൾ ഉറപ്പുവരുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം പരിശോധന തുടരുന്നു.*
*മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ താമസ കെട്ടിടങ്ങളിൽ മന്ത്രാലയം ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വെൽഫയർ വിഭാഗത്തിന്റെ നേതൃത്വ ത്തിലായിരുന്നു പരിശോധന. വീടുകൾ കേന്ദ്രീകരിച്ച് അനുമതി ഇല്ലാത്ത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ഉൾപ്പെടെ പിടിയിലായി.

അതേസമയം, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഈ വർഷം ജൂണിൽ 700ൽ പരം വിദേശികളെ നാടുകടത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.*

461 പരിശോധനാ ക്യാമ്പ യിനുകളാണ് കഴിഞ്ഞ മാസത്തിൽ നടത്തിയത്. സ്വദേശികൾക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയ മേഖലകളിൽ ജോലി ചെയ്ത 35 പേരും അറസ്റ്റിലായവരിൽ പെടുന്നു.

413 പേർ സ്പോൺസരുടെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്തതിനാണ് അറസ്റ്റിലായത്. 13 പേർ അവരുടെ പ്രൊഫഷനിൽ അനുവദിക്കപ്പെട്ട ജോലിക്ക്‌ പുറമെയുള്ള ജോലികൾ ചെയ്തതിനാണ് ശിക്ഷിക്കപ്പെട്ടത്.

സ്വന്തം സ്പോൺസറുടെ കീഴിൽ അല്ലാതെ ജോലി ചെയ്യുന്നതും, അത്തരക്കാരെ ജോലിക്ക് വെക്കുന്നതും നിയമ വിരുദ്ധമാണ്. പിടിക്കപ്പെടുന്നവർക്ക് വൻ തുക പിഴയും, ജയിൽ ശിക്ഷയും ശേഷം നാടുകടുത്തുകയും ചെയ്യും.നാട് കടത്തുന്നവർക്ക് ഒമാനിലേക്ക് ആജീവനാന്ത വിലക്കുമുണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *