ഒമാൻ-യുഎഇ റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി



ഒമാനും യുഎഇയും തമ്മിലുള്ള റെയിൽവേ പദ്ധതി അഞ്ച് വർഷത്തിനകം പൂർത്തീകരിക്കുമെന്ന് ഒമാൻ ഗതാഗത മന്ത്രി.



3 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അഞ്ച് വർഷത്തിനുള്ളിൽ ഈ റെയിലുകൾ നമുക്ക് ലഭിക്കുമെന്നും ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ഹിസ് എക്‌സലൻസി സെയ്ദ് അൽ മവാലി പറഞ്ഞു. വ്യാഴാഴ്ച വിദേശ നിക്ഷേപ ഫോറത്തിന്റെ ഭാഗമായി ബ്ലൂംബെർഗ് ടെലിവിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഒമാനും ഇത്തിഹാദ് റെയിൽ കമ്പനിയും സംയുക്തമായി നടത്തുന്ന സംരംഭമായ വലിയ തോതിലുള്ള ഗതാഗത പദ്ധതിയുടെ മേൽനോട്ടം ഒമാനും യു എ ഇ യും ചേർന്നാണ് വഹിക്കുന്നത്.



സോഹാറിനും അബുദാബിക്കും ഇടയിൽ ബന്ധിപ്പിക്കുന്ന ഈ ട്രെയിന് വിദഗ്ധരുടെ അഭിപ്രായത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും

Leave a Reply

Your email address will not be published. Required fields are marked *