തൃശ്ശൂർ പൂങ്കുന്നം സ്വദേശി തെക്കോത്ത് വീട്ടിൽ ഹരിദാസ് (56) ഒമാനിലെ സലാലയിൽ വെച്ച് മരണപെട്ടു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹരിദാസിനെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു..
മുപ്പത് വർഷത്തോളമായി സലാലയിൽ ജോലി ചെയ്തുവരുന്ന ഹരിദാസ് ഇന്ന് (ചൊവ്വാഴ്ച) രാത്രി പത്തുമണിയോട് കൂടെയാണ് മരണപ്പെട്ടത് .
ഭാര്യ ഉഷ,
മകൻ അരവിന്ദ്.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നിയമ നടപടികൾ പൂർത്തിയാക്കി ശേഷം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.