സലാല കെഎംസിസി ഈദ് സംഗമം നജീബ് കാന്തപുരം MLA ഉത്ഘാടനം ചെയ്തു. നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേറ്റർ PMA ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് Dr.അബൂബക്കർ സിദ്ധീക്കിനെ ചടങ്ങിൽ ആദരിച്ചു. ഷബീർ കാലടി സ്വാഗതവും മുനീർ വിസി നന്ദിയും പറഞ്ഞു.
ദീർഘകാലം സലാല കെഎംസിസി ഭാരവാഹിയായ ജലീൽ കോട്ടക്കലിന് യാത്രയയപ്പ് നൽകി.ദോഫാർ മുനിസിപ്പാലിറ്റി ട്രെയിനിങ് മേധാവി ആദിൽ സൈദ് അജാൻ ഫാദിൽ. നാസർ കമൂണ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് ജാ എന്നിവർ സംസാരിച്ചു . CKV യൂസഫ് VP അബ്ദുൽ സലാം ഹാജി. അബുഹാജി RK അഹമദ്. ഇബ്രാഹിം AK, ഹാഷിം കോട്ടക്കൽ,
ജാബിർ ഷരീഫ്,റഹീം താനാളൂർ,റിയാസ് ചോറോട് എന്നിവർ നേതൃത്വം നൽകി
മലർവാടി അവതരിപ്പിച്ച കുട്ടികളുടെ ഒപ്പനയും കണ്ണൂർ മമ്മാലി
ഫിറോസ് നാദാപുരം ഫൈസൽ വടകര എന്നിവരുടെ നേതൃത്വത്തിൽ ഇശൽ രാവും അരങ്ങേറി.സലാല മ്യൂസിയം ഹാളിൽ നടന്ന സംഗമത്തിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്.