ചെക്ക്ഇൻ കൗണ്ടറിൽ ക്യൂ നിൽക്കേണ്ട

ബാഗേജിനായുള്ള കാത്തുനിൽപ്പും ഒഴിവാക്കാം



എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്കായി “എക്‌സ്പ്രസ് എഹെഡ്’ എന്ന പേരിലുള്ള മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനി മുതൽ ചെറിയ തുക അടക്കുന്നവർക്ക് ചെക്ക്ഇൻ കൗണ്ടറിന് മുമ്പിലെ ക്യൂ നിൽക്കലും ബാഗേജിനായുള്ള കാത്തുനിൽപ്പും ഒഴിവാക്കാം.

ചെക്ക്ഇൻ മുതൽ ലാൻഡിംഗ് വരെ സുഖകരമായ യാത്ര ഉറപ്പാക്കുന്ന സമഗ്രമായ മുൻഗണനാ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങുന്നതാണ് “എക്‌സ്പ്രസ് എഹെഡ്’.
“എക്‌സ്പ്രസ് എഹെഡ്’ യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ പ്രത്യേക ചെക്ക്ഇൻ കൗണ്ടറുകളുണ്ടാകും. അവർക്ക് ബോർഡിംഗിലും അവരുടെ ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിലും മുൻഗണന ലഭിക്കും.

കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ അവരുടെ ബാഗേജുകൾ ആദ്യം ലഭിക്കുകയും ചെയ്യും. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അന്താരാഷ്ട്ര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിലെ ചെക്ക്ഇൻ കൗണ്ടറിൽ നിന്ന് അടയ്ക്കുന്ന സമയം വരെ “എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങൾ വാങ്ങാൻ കഴിയും.


അന്താരാഷ്ട്ര ഫ്‌ളൈറ്റുകളിൽ “എക്‌സ്പ്രസ് എഹെഡ്’ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉടൻ ലഭ്യമാക്കും. ആഭ്യന്തര യാത്രയ്ക്കായി, എയർ ഇന്ത്യ ഗ്രൂപ്പ് എയർലൈനായ എയർ ഏഷ്യ ഇന്ത്യയിൽ യാത്ര ചെയ്യുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷനിലോ ഏകീകൃത എയർലൈൻ വെബ്‌സൈറ്റായ airindiaexpress.comലോ “എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടാതെ എല്ലാ ആഭ്യന്തര വിമാനത്താവളങ്ങളിലും സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *