ഭക്ഷണം ഇനി പണം നൽകി ഓർഡർ ചെയ്യേണ്ടി വരും



എയർ ഇന്ത്യ എക്‌സ്പ്രസിൽ ഇനി സൗജന്യ സ്‌നാക്‌സ് ബോക്‌സ് ഇല്ല. എയർ ഇന്ത്യ എക്‌സ്പ്രസിൽ ഇനി ഭക്ഷണം പണം നൽകി ഓർഡർ ചെയ്യേണ്ടി വരും.സ്വകാര്യ വത്കരണശേഷം വരുമാന വർദ്ധന ലക്ഷമിട്ട് ഇതുവരെ സൗജന്യമായി നൽകിയിരുന്ന സ്‌നാക്‌സ് ബോക്‌സ് നിർത്താൻ കമ്പനി തീരുമാ നിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും ഓർഡർ ചെയ്യാം.വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം. ഇതിന്റെ ഭാഗമായി എയർലൈന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിഥികൾക്ക് ഗോർമെയിറിന്റെ ചൂടേറിയ ഭക്ഷണങ്ങൾ മുൻകൂട്ടി ബുക്കു ചെയ്യാം എന്ന് അത് വ്യക്തമാക്കുന്നു.

തുടക്കമെന്ന നിലയില്‍ ഭക്ഷണങ്ങള്‍ക്ക് വിവിധ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യ, യു എ ഇ, സിംഗപ്പൂർ എന്നിവിടങ്ങളിലെ മികച്ച ഫ്‌ളൈറ്റ് ഫുഡ് സപ്ലൈ കമ്പനികളുമായി സഹകരിക്കുന്നുണ്ട്.

എയർ ഇന്ത്യ ടാറ്റക്കു കൈമാറിയ ശേഷം നഷ്ടം പരിഹരിക്കാൻ അടിക്കിടി ടിക്കറ്റ് നിരക്ക് കൂടുകയാണ്. ഇതിന് പിന്നാലെയാണ് സൗജന്യ ലഘുഭക്ഷണ കിറ്റും നിർത്തുന്നത്. എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം ടാറ്റ ക്യാബിൻ ക്രൂവിന് നൽകിയിരുന്ന ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരുന്നു.

അതേസമയം, സ്‌നാക്‌സ് വിതരണം ഇല്ലെങ്കിലും, കൃത്യ സമയത്ത് സർവീസ് നടത്താൻ കമ്പനി തയ്യാറാകണമെന്ന് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *