മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റിയുടെയും മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെയും റമദാൻ റിലീഫിൽ നിന്നും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ നിർധന രോഗിയുടെ ചികിത്സക്കായി നൽകിയ സഹായ ധനം കൈമാറി.

വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന മുസ്ലിം ലീഗ് കോട്ടയം ജില്ലാ നേതൃ ക്യാംപിൽ വച്ച് മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ ആക്ടിങ് സെക്രട്ടറിയും മബേല കെഎംസിസി വർക്കിങ് കമ്മറ്റി അംഗവുമായ ഫൈസൽ മുഹമ്മദ് വൈക്കത്തിന്റെ സാനിധ്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, സയ്യിദ് ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ എന്നിവർ ഏറ്റുമാനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എൻ കെ മുഹമ്മദ് ജലീൽ ജനറൽ സെക്രട്ടറി ഷമീർ വളയംകണ്ടം എന്നിവർക്കു കൈമാറി.

മുസ്ലിം ലീഗ് ദേശീയ , സംസ്ഥാന ജില്ലാ ഭാരവാഹികളായ , ടി എം സലിം,അഡ്വക്കേറ്റ് മുഹമ്മദ് ഷാ,ഷിബു മീരാൻ,കെ എ മുഹമ്മദ് അഷറഫ് , അസീസ് ബഡായിൽ, മുഹമ്മദ് റഫീഖ്, ഷബീർ ഷാജഹാൻ , ബഷീർ പുത്തൻപുര, സുബൈർ പുളിന്തുരുത്തി, മുഹമ്മദ് നിസാർ പ്ലാപ്പള്ളി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഷമീർ പാറയിൽ, അജ്മൽ കബീർ, ഷാ റസാഖ് എരുമേലി, നൈസാം ഹനീഫ്, സിയാദ് എരുമേലി, അജ്മൽ കങ്ങഴ, മുഹമ്മദ്‌ കാബൂസ്, നൗഫൽ കങ്ങഴ, സിയാദ് കുന്നുംപുറം, ഹാജി ഹസീബ് ഈരാറ്റുപേട്ട, ഇസ്മായിൽ ഇടക്കുന്നം, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *