ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ഭാഗമായി മസ്കറ്റിലെ ഇന്ത്യൻ എംബസി ഒമാന്റെ ജി20 ടീമുമായി സഹകരിച്ച് ഷാതി അൽ ഖുറം ബീച്ചിൽ ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.
പരിസ്ഥിതി സുസ്ഥിരതയും സാമൂഹിക ഇടപെടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ നിലവിലുള്ള ജി20 പ്രസിഡൻസിയുടെ ഭാഗമായുള്ള ഈ സംരംഭം സംഘടിപ്പിച്ചത്.
ബീച്ച് ക്ലീനിംഗ് ഡ്രൈവിൽ ഒമാനിലെ ജി 20 ടീമിലെ വിദ്യാർത്ഥികളും അംഗങ്ങളും ഉൾപ്പെടെ 100 ലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു