തൊഴിലാളികളുടെ പാസ്‌പോർട്ട്, തൊഴിലാളി ആവശ്യപ്പെടുന്നില്ലെങ്കിൽ കമ്പനികൾ സൂക്ഷിക്കരുതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച 2/2006 2006 നവംബർ 6 ലെ മന്ത്രിതല തീരുമാനമനുസരിച്ച്, ജീവനക്കാരുടെ പാസ്‌പോർട്ട് സൂക്ഷിക്കുന്നത് ഒമാൻ സുൽത്താനേറ്റ് ലേബർ നിയമത്തിന്റെ അടിസ്ഥാന ചട്ടത്തിന് വിരുദ്ധമാണ്.
പാസ്‌പോർട്ട് അവരുടെ രാജ്യം പൗരന്മാർക്ക് നൽകുന്നതാണ്, അത് വ്യക്തിയുടെ പക്കലായിരിക്കണം. പാസ്‌പോർട്ട് നഷ്‌ടപ്പെടുമെന്ന് ഭയന്ന് തൊഴിലാളിക്ക് താൽപ്പര്യമുണ്ടെങ്കിൽ തൊഴിലുടമയ്ക്ക് പാസ്‌പോർട്ട് സൂക്ഷിക്കാൻ കഴിയും,” മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ഒമാൻ ഒബ്സെർവറിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞു.