പൊതുസ്ഥലത്ത് സ്ത്രീകളുടെ വസ്ത്രത്തിലോ , രൂപഭാവത്തിലോ വരുന്ന പുരുഷന്മാർക്ക് ഒമാനിൽ ഒരു വർഷം തടവും 300 റിയാൽ പിഴയും ലഭിക്കുമെന്ന് പ്രമുഖ അഭിഭാഷകൻ സലാ അൽ-മുഖ്ബാലിയെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഒമാൻ ദിനപത്രം റിപ്പോർട്ട് ചെയ്തു .


ഒമാനി പീനൽ കോഡിന്റെ ആർട്ടിക്കിൾ (266/D) പ്രകാരം ഇങ്ങിനെയുള്ളവരെ ഒരു മാസത്തിൽ കുറയാതെയും ഒരു വർഷത്തിൽ കൂടാത്ത തടവുശിക്ഷയും , നൂറ് റിയാലിൽ കുറയാതെയും , മുന്നൂറ് റിയാലിൽ കവിയാതെയും ഉള്ള പിഴയും ലഭിക്കുമെന്നും സലാ അൽ-മുഖ്ബാലി കൂട്ടി ചേർത്തു .പുതിയ പീനൽ കോഡിൽ ഇത്തരം ശിക്ഷാ വിധികളെ കുറിച്ച് വ്യക്തമായി തന്നെ പറയുന്നുണ്ടണെന്നും സലാ അൽ-മുഖ്ബാലി പറഞ്ഞു
( അവലംബം : ടൈംസ് ഓഫ് ഒമാൻ )

Leave a Reply

Your email address will not be published. Required fields are marked *