അഹ്ലുസ്സുന്നതി വൽ ജമാഅത്തിന്റെ സമുന്നത പണ്ഡിത നേതൃത്വവും മുസ്ലിം ഉമ്മത്തിനെ
ദിശാബോധം നൽകുന്ന ബഹു:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാന്മാരായ പണ്ഡിതരെ
വഴി തടയുകയും ആക്ഷേപിക്കുകയും ചെയ്ത നടപടിയെ
മസ്കറ്റ് സുന്നി സെന്റർ അപലപിച്ചു.
മുസ്ലിം ഉമ്മത്ത് കാലങ്ങളായി പിന്തുടരുന്ന പാരമ്പര്യത്തെ തകർക്കാൻ
കൂട്ടുനിൽക്കുന്ന ഇത്തരക്കാരുടെ നീതീകരിക്കാനാകാത്ത നീച പ്രവർത്തികൾക്ക് നേരെ ശക്തമായ പ്രതിരോധവും
പ്രതിഷേധവും ഉയരേണ്ടതുണ്ട്.
പെൺകുട്ടികളെ പോലും ഇറക്കിവിട്ട് വഴിതടയുകയും ആക്രോശിക്കുകയും ചെയ്യുന്ന
ഹീനമായ നടപടികൾ ഏറെ ഖേദകരവും കേട്ടുകേൾവിയില്ലാത്തതും ഇസ്ലാമിക സംസ്കാരത്തിന് വിരുദ്ധവുമാണ്