പ്രവാസലോകത്തെയും പ്രധാന ചർച്ചാ വിശദമായി കർണാടക തിരഞ്ഞെടുപ്പ്. രാവിലെ മുതൽ തന്നെ പ്രവാസികൾ എല്ലാവരും ഫലപ്രഖ്യാപനത്തിന്റെ ആവേശത്തിലായിരുന്നു. മൊബൈലിലും ടീവി യിലും ഒക്കെയായി ആവേശം ചോരാതെ ഫലപ്രഖ്യാപനം തത്സമയം വീക്ഷിച്ചു. കർണാടകയിലെ കോൺഗ്രസിന്റെ തിളക്കമേറിയ വിജയത്തിൽ പ്രവാസ ലോകത്ത് എങ്ങും ആവേശം അല തല്ലി.

ഒമാനിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകൾ ഒത്തു ചേർന്ന് കോണ്ഗ്രസ്സിന്റെ വിജയം ആഘോഷിച്ചു. വിവിധയിടങ്ങളിലും മധുരം വിതരണം ചെയ്ത് പ്രവർത്തകർ സന്തോഷം പങ്കിട്ടു.
കർണാടകയിലെ കോണ്ഗ്രസ് വിജയത്തിൽ യുഡിഫ് അനുകൂല പ്രവാസി സംഘടന നേതാക്കൾ പ്രതികരണവുമായെത്തി
മതത്തിന്റെ പേരിൽ മനുഷ്യരിൽ വെറുപ്പുണ്ടാക്കുന്നവർക്കുള്ള ഒരു താക്കീതാണ് ഈ വിജയം എന്ന് . മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി അംഗം അഷറഫ് പോയിക്കര പറഞ്ഞു.

കർണ്ണാടകയിലെ ജനങ്ങൾ രാഹുൽ ഗാന്ധിക്ക് പിന്നിൽ മതേരത ജനാധിപത്യത്ത്യ വിശ്വാസത്തിന്റെ പിന്നിൽ നിന്നിരിക്കുന്നത് എന്നതാണ് യാഥാർഥ്യമെന്നും അഷറഫ് പോയിക്കര കൂട്ടിചേർത്തു
അതേസമയം, വിജയം കോൺഗ്രസിന്റെ മാത്രം വിജയം അല്ല. ജാധിപത്യ മതേരത ചേരിയിലുള്ള ആളുകൾക്ക് ആശ്വസിക്കാൻ സാധിക്കുന്ന വിജയം ആണ് എത്തിയിരിക്കുന്നതെന്ന് save OICC OMAN President അനീഷ് കടവിൽ പ്രതികരിച്ചു. . കെടുകാര്യസ്ഥ നിറഞ്ഞ കഴിഞ്ഞ കാല ഭരണത്തിന് ജനങ്ങൾ നൽകി മറുപടിയാണ് ഈ വിജയം എന്നും save OICC OMAN President അനീഷ് കടവിൽ കൂട്ടിച്ചേർത്തു.

മസ്കറ്റിൽ അൽ കൂദ് കെഎംസിസി യുടെ നേതൃത്വത്തിൽ അൽ കൂദ് സൂക്കിൽ പായസ വിതരണം നടത്തി മതേതര ഇന്ത്യയുടെ തിരിച്ചു വരവ് ആഘോഷിച്ചു. റൂവി കെഎംസിസി യുടെ നേതൃത്വത്തിൽ റൂവിയിലും പായസ വിതരണം സംഘടിപ്പിച്ചു. ഒഐസിസി മത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മത്ര സൂക്കിൽ വിജയഘോഷവും പായസംവിതരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎംസിസി ഒഐസിസി സേവ് ഒഐസിസി തുടങ്ങി വിവിധ യുഡിഫ് അനുകൂല സങ്കടനകൾ കോണ്ഗ്രസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മധുരം പങ്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *