ഇന്ത്യൻ സ്‌കൂളുകളിൽ പുതുതായി പ്രവേശനം നേടിയത് 4677 വിദ്ധാർത്ഥികൾ

തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളിൽ ഈ വർഷം പ്രവേശനം നേടിയത് 4677 കുട്ടികൾ. മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ ഇന്ത്യൻ സ്കൂളുകളിലെ കെ.ജിമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലാണ് ഇത്രയും വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയത്

പതിവുപോലെ ഇത്തവണയും മസ്കത്ത് ഇന്ത്യൻ സ്കൂളിലാണെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. ചില സ്കൂളുകളിലെ ക്ലാസുകളിൽ പരിമിതമായ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർക്ക് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാദി കബീർ, ഗൂബ്ര എന്നിവയുയുടെ അന്താരാഷ്‌ട്ര വിഭാഗത്തിലെ പ്രവേശനത്തിന് രക്ഷിതാക്കൾക്ക് ഈ സ്‌കൂളുകളെ നേരിട്ട് സമീപിക്കാം.

ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്‌പെഷ്യൽ എജ്യുക്കേഷനിൽ (സി.‌എസ്‌.ഇ) പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കും പ്രവേശനം ലഭ്യമാണ്. അഡ്മിഷനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.‌എസ്‌.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം (www.cseoman.com). ഈ വർഷം പൂർണമായി ഓൺ ലൈൻ രീതിയിലായിരുന്നു പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് അപേക്ഷ സമർപ്പിക്കാനും അപേക്ഷാ ഫീസ് അടക്കാനും സ്കൂളുകളെ സമീപിക്കുന്ന രീതി ഒഴിവാക്കിയത് രക്ഷിതാക്കൾക്ക് അനുഗ്രഹമാകുകയും ചെയ്തു. ഫെബ്രുവരി ഒന്ന് മുതൽ ഫെബ്രുവരി 28വരയായിരുന്നു ആദ്യ ഘട്ടത്തിൽ പ്രവേശനത്തിന് സമയം അനുവദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *